ശബരിമലയില്‍ യുവതി പ്രവേശം നടപ്പാക്കുന്നതില്‍ മാര്‍ഗ്ഗം നിര്‍ദ്ദേശം തേടി സുപ്രിം കോടതിയെ സമീപിക്കുമെന്ന നിലപാടില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. തല്‍ക്കാലം സുപ്രിം കോടതിയെ സമീപിക്കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. ശബരിമലയില്‍ നിരോധനാജ്ഞ തുടരാനുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം മാറ്റിയത്.
ഇന്ന് ഹര്‍ജി ഫയല്‍ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ശബരമലയിലെ യുവതി പ്രവേശന വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. യുവതി പ്രവേശനത്തിനായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് മൂലം യുവതി പ്രവേശനം നടപ്പാക്കാനാവില്ല എന്നറിയിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇത്തരമൊരു നിലപാട് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ നേരത്തെ കോടതിയെ അറിയിച്ചില്ലെന്ന ചോദ്യം സ്വഭാവികമായും ഉയരും. ഇതെല്ലാം ഒഴിവാക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനം.
Discussion about this post