കൊച്ചി: എറണാകുളം സിജെഎം കോടതിയില്‍ വാദത്തിനിടെ മാധ്യമങ്ങളെ ഇറക്കിവിട്ട നടപടിക്കെതിരെ ഹൈക്കോടതി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തികരുതെന്ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍ നിര്‍ദ്ദേശം നല്‍കി.കളമശ്ശേരി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ടിഒ സൂരജിനെതിരായ പരാതിയില്‍ വാദം കേള്‍ക്കുന്നതിനെയായിരുന്നു സംഭവം
തുറന്ന കോടതിയില്‍ നടപടികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നിലവില്‍ മാധ്യമങ്ങള്‍ക്ക് വിലക്കൊന്നുമില്ല. ഈ സാഹചര്യത്തിലാണ് സി.ജെ.എമ്മിന്റെ നടപടി. ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ജസ്റ്റിസ് കെ.ടി. ശങ്കരന്‍ നിര്‍ദ്ദേശം നല്‍കി. എറണാകുളം സി.ജെ എമ്മിനെ ഇക്കാര്യം അറിയിക്കാനും നിര്‍ദ്ദേശമുണ്ട്.
Discussion about this post