വധശിക്ഷ നല്‍കുന്നത് തുടരാമെന്ന് സുപ്രീം കോടതി വിധിച്ചു. മൂന്നംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവര്‍ വധശിക്ഷ നിയമപരമെന്ന് വിധിച്ചു.
അതേസമയം ജസ്റ്റിസ് കുര്യന് ജോസഫ് ഇതിനോട് വിയോജിച്ചു. നിയമകമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം വധശിക്ഷ നല്‍കുന്നത് കൊണ്ട് കുറ്റകൃത്യങ്ങള്‍ കുറഞ്ഞിട്ടില്ലെന്ന് കുര്യന് ജോസഫ് ചൂണ്ടിക്കാട്ടി. പലപ്പോഴും പൊതു വികാരം കണക്കിലെടുത്താണ് വധശിക്ഷ വിധിക്കുന്നതെന്നും കുര്യന് ജോസഫ് വ്യക്തമാക്കി.
2011ല്‍ മൂന്ന് പേരെ കുത്തിക്കൊന്നയാള്‍ക്ക് വധശിക്ഷ വിധിച്ച കേസുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി വധശിക്ഷ വിധിക്കാമെന്ന വിധി പുറപ്പെടുവിച്ചത്.
Discussion about this post