ശബരിമലയില്‍ കാണിക്ക ഇടരുതെന്ന പ്രചരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍. കാണിക്ക നല്‍കാതെ ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് എ.പത്മകുമാര്‍ പറഞ്ഞു.
പ്രചരണം നടത്തുന്നവര്‍ ശബരിമലയ്ക്ക് പകരം സ്വാകര്യക്ഷേത്രങ്ങളെ വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കാണിക്ക ഇടാതെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ദ്രോഹിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശബരിമലയ്ക്കായി വാദിക്കുന്നവര്‍ ചെറിയ ക്ഷേത്രങ്ങളെ തിരിഞ്ഞ് നോക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ ഭക്തരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ വരവിനെ ഇത് ബാധിച്ചിട്ടുണ്ടെന്നും നിയന്ത്രണങ്ങള്‍ നീക്കണമെന്നാണ് ബോര്‍ഡിന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങള്‍ മാറ്റണോ വേണ്ടയോ എന്ന തീരുമാനം പോലീസാണെടുക്കേണ്ടതെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post