ശബരിമലയിലെ നിരോധനാജ്ഞ തുടരും. നാല് ദിവസത്തേക്ക് കൂടിയാണ് നിരോധനാജ്ഞ. ഡിസംബര്‍ നാല് വരെ സന്നിധാനം പമ്പ നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ തുടരുക. നിരോധനാജ്ഞ വനീട്ടണമെന്ന് പോലിസ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ല ഭരണകൂടത്തിന്റെ നടപടി.
നേരത്തെ ശബരിമലയിലെ നിരോധനാജ്ഞ തുടരാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാല്‍ സന്നിധാനത്തെ പോലിസ് നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതോടെ ശബരിമലയില്‍ ഭക്തരുടെ വരവ് കൂടിയിട്ടുണ്ട്.
Discussion about this post