ശബരിമല വിഷയത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈ മാസം കേരളത്തിലെത്തും. ഡിസംബര്‍ 15ന് മുമ്പായി അമിത് ഷായും സംഘവും കേരളത്തിലെത്തുമെന്നാണ് സൂചന. അതേസമയം ശബരിമല വിഷയത്തെപ്പറ്റി പഠിക്കാന്‍ അമിത് ഷാ നിയോഗിച്ച നാലംഗ പഠനസമിതി ഇന്ന് കേരളത്തിലെത്തുന്നതായിരിക്കും. സരോജ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നെത്തുക.
അതേസമയം ശബരിമല വിഷയത്തില്‍ സമരം കടുപ്പിക്കാന്‍ സംസ്ഥാന ബി.ജെ.പി നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നേതാക്കള്‍ നിരാഹാര സമരം സംഘടിപ്പിക്കുന്നതായിരിക്കും. ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണന് ആദ്യ നിരാഹാരമനുഷ്ഠിക്കും.
ഇത് കൂടാതെ സംസ്ഥാന നേതാക്കള്‍ അടക്കമുള്ള നേതാക്കള്‍ നിലയ്ക്കലിലെത്തി നിരോധനാജ്ഞ ലംഘിക്കാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ സമരം ശക്തമാക്കാനും എല്ലാ മന്ത്രിമാരെയും തെരുവില്‍ തടയാനും കരിങ്കൊടി പ്രതിഷേധം അടക്കമുള്ള പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post