ശബരിമല നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് ബിജെപി നേതാക്കള്‍. ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണ മേനോന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘമാണ നിരോധനാജ്ഞ ലംഘിക്കാനെത്തിയത്. എസ്പി മഞ്ജിനാഥിന്റെ നേതൃത്വത്തിലുള്ള പോലിസം സംഘം നേതക്കാന്മാരെ തടഞ്ഞ് നിരോധനാജ്ഞ പാലിക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്കി. എന്നാല്‍ നോട്ടിസിലെ കാര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ബി ഗോപാലകൃഷ്ണ മേനോന് അറിയിച്ചു. തുടര്‍ന്ന് നേതാക്കളെ പോലിസ് ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു. പെരിമ്പുഴ പോലിസ് സ്റ്റേഷനിലേക്കാണ് സംഘത്തെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയിരിക്കുന്നത്.
തുടര്‍ന്ന് ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
നിരോധനാജ്ഞ ലംഘിക്കാന്‍ നിലയ്ക്കലില്‍ ഇനിയും ബിജെപി സംഘം എത്തുമെന്ന് ബി ഗോപാലകൃഷ്ണന് പറഞ്ഞു. കനത്ത പോലിസ് സുരക്ഷയാണ് നിലയ്ക്കലില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
Discussion about this post