ദീപാ നിശാന്തിനെതിരെ ഉയര്‍ന്ന് വന്ന വിവാദത്തിന് പിന്നാലെ കൂടുതല്‍ കോപ്പിയടി ആരോപണങ്ങള്‍. ഇടത് സഹയാത്രികനായ നാടകകൃത്ത് ദീപന് ശിവരാമനെതിരെയാണ് കോപ്പിയടി ആരോപണമുയര്‍ന്നിരിക്കുന്നത്. തന്നെക്കൊണ്ട് ‘ഖസാക്കിന്റെ ഇതിഹാസ’മെന്ന നാടകത്തിന്റെ തിരക്കഥ എഴുതിപ്പിച്ചിട്ട് അത് സ്വന്തം പേരിലാക്കുകയായിരുന്നു ദീപന് ശിവരാമനെന്ന് ആരോപിച്ചിരിക്കുകയാണ് ലതീഷ് മോഹന്‍.
കല മോഷ്ടിക്കുന്നത് അത്ര വലിയ തെറ്റല്ലെന്ന പറഞ്ഞുകൊണ്ട് ദീപന് ശിവരാമന് ഫേസ്ബുക്കിലിട്ട പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ടാണ് ലതീഷ് മോഹന്റെ വെളിപ്പെടുത്തല്‍. കല മോഷ്ടിക്കുന്നത് തെറ്റല്ലെന്ന് പറയാന്‍ എന്ത് കൊണ്ടും ദീപന് ശിവരാമന് യോഗത്യയുള്ളയാളാണെന്ന് ലതീഷ് മോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മോഷണം എന്നുള്ളത് ദീപന് ശിവരാമന്റെ സ്ഥിരം തൊഴിലാണെന്നും ലതീഷ് മോഹന്‍ പറയുന്നു. കലാ മോഷണം ചര്‍ച്ച ചെയ്യുന്നവര്‍ക്ക് മാനസിക രോഗമാണെന്നും ദീപന് ശിവരാമന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ലതീഷിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
കല മോഷ്ടിക്കുന്നത് അത്ര വലിയ തെറ്റല്ല എന്ന് പറഞ്ഞു ഒരു യോഗ്യന്‍ ഇന്ന് ഇട്ട പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് ആണ് ഇത്. ഇത് പറയാന്‍ ഇയാള്‍ക്ക് മറ്റുപലരേക്കാളും യോഗ്യത ഉണ്ട്. ഖസാക്കിന്റെ ഇതിഹാസം എന്ന നാടകത്തിന്റെ തിരക്കഥ എന്നെ കൊണ്ട് എഴുതിപ്പിച്ച ശേഷം സ്വന്തം പേരില്‍ ആക്കിയ മഹാന് ആണ്. മോഷണം ഇദ്ദേഹത്തിന്റെ സ്ഥിരം തൊഴില്‍ ആണെന്ന് പിന്നീട് പലരും പറഞ്ഞറിഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ കലാമോഷണം ചര്‍ച്ച ചെയ്യുന്നവര്‍ക്കെല്ലാം മാനസിക രോഗം ആണെന്ന് പറയാന്‍ ഇദേഹം എന്ത് കൊണ്ടും യോഗ്യന്‍ ആണ്.
https://www.facebook.com/photo.php?fbid=10156880632616944&set=a.10151422941141944&type=3&theater
Discussion about this post