മുംബൈ: ഗോവധ നിരോധന നിയമം ലംഘിച്ചതിന് മുംബൈയില്‍ മൂന്നുപേര്‍ പിടിയില്‍. മുംബൈയിലെ മഥന്‍പുരയില്‍നിന്നാണ് പോലീസ് മൂന്ന്പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ പിടിയില്‍നിന്നും ഒരു കാളയെ മോചിപ്പിച്ചതായും പോലീസ് വ്യക്തമാക്കി.
ഹുസൈന്‍ നഗ്‌ഡെ, ചന്ദ് ഖുറേഷി, സുല്‍ത്താന്‍ ഖുറേഷി, എന്നിവരാണ് പിടിയിലായത്. മൃഗസംരക്ഷണ പ്രവര്‍ത്തകനായ ചേദന്‍ ശര്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പ്രദേശത്ത് അനധികൃതമായി ആയിരക്കണക്കിന് അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചേദന്‍ ശര്‍മ പറയുന്നു. നിരോധനമുണ്ടെങ്ങിലും ബീഫ് വില്‍പ്പന പ്രദേശങ്ങളില്‍ തുടരുന്നതായും അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post