ഹിന്ദു സംസ്‌കാരത്തെയും ശബരിമലയുടെ സംസ്‌കാരത്തെയും ആക്രമിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നാളെ മറ്റ് ആരാധനാലയങ്ങളുടെ നേര്‍ക്കും നീങ്ങുമെന്ന്
ബി.ജെ. പി നേതാവായ പ്രഹ്ളാദ് ജോഷി എം.പി പറഞ്ഞു.ശബരിമലയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കേട്ടുകേള്‍വിപോലും ഇല്ലാത്ത നടപടികളാണ് പിണറായി സര്‍ക്കാര്‍ ശബരിമല ഭക്തര്‍ക്കെതിരെ സ്വീകരിക്കുന്നതെന്നും പ്രഹ്‌ളാദ് ജോഷി ആരോപിച്ചു.
ശരണം വിളിക്കുന്നവരെയും ഭജന നടത്തുന്നവരെയുമൊക്കെ അറസ്റ്റുചെയ്യുകയാണ്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശബരിമലയിലെത്തുന്ന ഭക്തരെ തടയുകയാണ്. ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന ശബരിമലയില്‍ എന്തിനാണ് നിരോധനാജ്ഞ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കൊപ്പമാണ് ബി.ജെ.പി. അവിടെ ആചാരം സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം അഭിപ്രായപ്രകടനം നടത്തുന്ന സുരേന്ദ്രന്റെ അറസ്റ്റ് രാഷ്ടീയ ഗൂഢാലോചനയാണ്. പ്രതിവര്‍ഷം അഞ്ചരക്കോടിയിലധികം ഭക്തര്‍ വന്നിരുന്ന ശബരിമലയില്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഇപ്പോള്‍ എത്തുന്നുള്ളൂ. ഇക്കാര്യങ്ങള്‍ ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു.
Discussion about this post