പമ്പയിലേക്ക് സര്‍വ്വീസ് നടത്താന്‍ തങ്ങളെയും അനുവദിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് കേരളാ ഹൈക്കോടതിയെ സമീപിച്ചു. നിലവില്‍ നിലയ്ക്കലില്‍ നിന്നും പമ്പ വരെ കെ.എസ്.ആര്.ടി.സി ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്.
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളെ സര്‍വ്വീസ് നടത്താന്‍ കെ.എസ്.ആര്.ടി.സി അനുവദിക്കാത്തത് ഇരു കൂട്ടരും തമ്മില്‍ ഒപ്പു വെച്ച കരാറിനെതിരാണെന്നും തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ചൂണ്ടിക്കാട്ടി.
അതേസമയം സര്‍വ്വീസ് നടത്താന്‍ അനുമതി നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള സര്‍ക്കാരിന് അപേക്ഷ നല്കാന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ അപേക്ഷ പരിഗണിച്ചില്ലെങ്കില്‍ മാത്രം കോടതിയെ സമീപിക്കാനും തമിഴ്നാട് കോര്പ്പറേഷന് നിര്‍ദേശം നല്കി.
Discussion about this post