ഇന്ത്യന്‍ കരസേന മ്യാന്മര് അതിര്‍ത്തി കടന്ന് പ്രത്യാക്രമണം നടത്തി. തീവ്രവാദികളുടെ കേന്ദ്രങ്ങളെ കുറിച്ചുള്ള രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഇന്ത്യന്‍ സേനയുടെ ആക്രമണം. ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്
രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരമനുസരിച്ചാണ് സൈന്യം ആക്രമണം നടത്തിയതെന്നും രണ്ട് സംഘങ്ങളായി രണ്ടിടത്താണ് ആക്രമണം നടത്തിയതെന്നും മേജര്‍ ജനറല്‍ രണ്‍ധീര്‍ സിങ് അറിയിച്ചു. വരും ദിവസങ്ങളിലും ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച റോക്കറ്റില്‍ തൊടുത്തുവിടാവുന്ന ഗ്രനേഡുകളും (ആര്.പി.ജി.) ഓട്ടോമാറ്റിക് ആയുധങ്ങളുമുപയോഗിച്ച് മണിപ്പുരില്‍ തീവ്രവാദികള്‍ നടത്തിയ ഒളിയാക്രമണത്തില്‍ 18സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് ശക്തമായ പ്രത്യേക്രമണത്തിന് ഇന്ത്യ തയ്യാറെടുക്കുകയായിരുന്നു.
Discussion about this post