നാല് മണിക്കൂറിനകം പാന്‍കാര്‍ഡ് ലഭിക്കുന്നതിനുള്ള പരിഷ്കരണ നടപടികള്‍ ആലോചനയിലാണെന്ന് ധനമന്ത്രാലയം . കുറഞ്ഞ സമയം കൊണ്ട് നികുതി റിടേണ് ഫോം പൂരിപ്പിക്കാനുള്ള സാഹചര്യമൊരുക്കി ഇത് സാധ്യമാക്കുന്നതിനാണ് നികുതിവകുപ്പിന്റെ തയ്യാറെടുപ്പ് . അടുത്തവര്‍ഷത്തോടെ ഇത് പ്രാബല്യത്തില്‍ വരുത്താനാണ് നീക്കം .
സാങ്കേതിക വിദ്യ പരിഷ്കരിച്ച് , ഓട്ടോമേഷന്‍ നടപ്പാക്കിയും ഇത് നടപ്പിലാക്കാനാണ് ശ്രമം . ഇത്തരം നടപടികളിലൂടെ പാന്‍ കാര്‍ഡ് ചുരുങ്ങിയത് നാലുമണിക്കൂറിനുള്ളില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്ന് കേന്ദ്ര പ്രത്യേക്ഷ നികുതി ബോര്‍ഡ് ചെയര്മാന് പറയുന്നു .
മുന്‍ക്കൂട്ടി നികുതി അടക്കുക , റിടേണ് ഫയല്‍ ചെയ്യുക പോലെയുള്ള വിഭാഗങ്ങളില്‍ പുതിയകാല്വെപ്പ് നടത്താനാണ് ആദായനികുതി വകുപ്പിന്റെ ലക്ഷ്യം .
Discussion about this post