തിരുവനന്തപുരം: തിരുവനന്തപുരം സായിയിലും ആത്മഹത്യാ ശ്രമം. കൈഞരമ്പു മുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച അത്ലറ്റിക് താരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് അത്ലറ്റിക് താരത്തെ കൈഞരമ്പു മുറിച്ച് അവശനിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടത്. സഹതാരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നു സായി അധികൃതരെത്തി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മാസങ്ങള്‍ക്കു മുമ്പ് ആലപ്പുഴ സായിയില്‍ വനിതാ തുഴച്ചില്‍ താരം ജീവനൊടുക്കിയ സംഭവം വിവാദമായിരുന്നു. നാലു വനിതാ കായിക താരങ്ങളാണു വിഷക്കായ കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതില്‍ വണ്ടാനം സ്വദേശിനി മരിക്കുകയും ചെയ്തിരുന്നു.
Discussion about this post