ജയ്പൂര്‍: വോട്ട് ചെയ്യാന്‍ നാല് മണിക്കൂര്‍ ക്യൂ നില്ക്കുന്ന കേന്ദ്രമന്ത്രിയോ? വിഐപി സംസ്ക്കാരം പിടിമുറുക്കിയിരുന്ന രാഷ്ട്രീയത്തില്‍ വ്യത്യസ്ഥനാവുകയാണ് കേന്ദ്രജലവിഭവ വകുപ്പ് സഹമന്ത്രി അര്ജുന് മേഘ്വാള്. രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ വോട്ടവകാശം രേഖപ്പെടുത്താനെത്തിയതായിരുന്നു മേഘ്വാള്.
ബിക്കാനേര്‍ ജില്ലയിലെ 172ആം നമ്പര്‍ ബൂത്തില്‍ രാവിലെ എട്ട് മണിക്ക് തന്നെ വോട്ട് ചെയ്യാനെത്തിയെങ്കിലും വരി നിന്ന് നിന്ന് ഒടുവില്‍ വോട്ട് ചെയ്യാനായത് 11.30 ന് മാത്രം. മന്ത്രിയുടെ പിറന്നാള്‍ ദിനം കൂടി ആയിരുന്നു ഇന്നലെ.
Discussion about this post