ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തെരവില്‍ നാമജപപ്രതിഷേധം നടത്തുന്ന ബിഡിജെഎസിനെയും, എസ് എന്‍ഡിപി ഭക്തര്‍ക്കൊപ്പം എന്ന തുഷാര്‍ വെള്ളാപ്പള്ളിയുടേയും നിലപാടിനെ തള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നാമജപവുമായി തെരുവില്‍ ഇറങ്ങിയവര്‍ ഇന്ന് എവിടെ നില്ക്കുന്നു എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലില്‍ നിന്ന് മാറി നില്ക്കുന്നവര് വിഡ്ഢികളായി മാറും. പന്തളം രാജകുടുംബവും എന്‍എസ്എസും തന്ത്രിയും ചേര്‍ന്ന് കത്തിച്ച തിരി കരിന്തിരിയായെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ ഐക്യത്തിനായി വാദിച്ചത് എസ്.എന്‍.ഡി.പിയാണെങ്കിലും ഭൂരിപക്ഷ സമുദായത്തിന്നുള്ള താക്കോല്‍ കിട്ടിയത് രമേശ് ചെന്നിത്തലയ്ക്കാണ്. ചെന്നിത്തല അധികാരത്തില്‍ വന്നപ്പോള്‍ തന്നെ അറസ്റ്റു ചെയ്തു. ഇത് മുന്നോക്കക്കാരുടെ ചതിയാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എന്നും തങ്ങളെ ചതിച്ച പാരമ്പര്യമാണുള്ളത്. ഇടതുപക്ഷ സര്‍ക്കാര്‍ ഒരു കാര്യത്തിനും ക്ഷണിച്ചിട്ടില്ല. ഇപ്പോള്‍ ക്ഷണിച്ചെങ്കില്‍ അത് സംഘടനയുടെ ബലം കൊണ്ടു മാത്രമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി
Discussion about this post