അരുണാചല്‍പ്രദേശിലെ ലോംഗ്ഡിംഗ് ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ലാന്‍സ് നായിക് സുഹെയിന് സിംഗാണ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ചത്. മൂന്നു ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രിയില്‍ ലോംഗ്ഡിംഗ് മേഖലയിലെ യാനു ബസ്തി പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് (എന്എസ്സിഎന്) ഭീകരര്‍ സൈന്യത്തിനെ ആക്രമിക്കുകയായിരുന്നു.
സംഭവശേഷം ഒളിവില്‍പോയ ഭീകരരെ പിടികൂടുന്നതിനായി കൂടുതല്‍ സുരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post