ശബരിമല യുവതീ പ്രവേശത്തെ തുടര്‍ന്നുള്ള സര്‍ക്കാര്‍ നിലപാടില്‍ ഭൂരിപക്ഷത്തിനും എതിര്‍പ്പെന്ന് സര്‍വ്വേ. ഫ്ലവേഴ്സ് ചാനലിന്റെ പുതിയ സംരംഭമായ 24 ന്യൂസ് നടത്തിയ ശബരിമല ഇംപാക്റ്റ് സര്‍വ്വേയാണ് സര്‍ക്കാരിന് തിരിച്ചടിയായത്.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് മോശമെന്ന് 54 ശതമാനം പേര് അഭിപ്രായപ്പെട്ടുവെന്ന് സര്‍വ്വേ പറയുന്നു. സര്‍ക്കാര്‍ ഇടപെടല്‍ ‘നല്ലത്’ എന്ന് അഭിപ്രായപ്പെട്ടത് 17 ശതമാനം പേര് മാത്രമാണ് ‘ശരാശരി’യെന്ന് 26 ശതമാനം പേര് അഭിപ്രായപ്പെട്ടതായും സര്‍വ്വേ വിലയിരുത്തി. ശബരിമല വിഷയത്തിലെ ഇടപെടല്‍ പിണറായി സര്‍ക്കാരിന്റെ ജനപിന്തുണ ഇടിയാന്‍ കാരണമായി എന്നും സര്‍വ്വേ കണ്ടെത്തുന്നു . 59 ശതമാനം പേര് സര്‍ക്കാരിന്റെ ജനപിന്തുണ ഇടിഞ്ഞതായി വിലയിരുത്തി.
ശബരിമല വിവാദം: ഉത്തരവാദി ആര്?’ എന്ന ചോദ്യത്തോടെയാണ് സര്‍വേ ഫലങ്ങള്‍ പുറത്തുവിടാന്‍ ആരംഭിച്ചത്. ശബരിമല വിവാദത്തിന്റെ ഉത്തരവാദി സുപ്രീം കോടതിയാണെന്ന് 48 ശതമാനം പേര് വോട്ട് ചെയ്തു. വിവാദങ്ങളുടെ ഉത്തരവാദി എല്‍ഡിഎഫ് ആണെന്ന് 24 ശതമാനം പേരും ബിജെപിയാണെന്ന് 23 ശതമാനം പേരും പറയുന്നു.
ശബരിമലയില്‍ യുവതി പ്രവേശനം വേണ്ട എന്ന് അഭിപ്രായത്തിനാണ് സര്‍വ്വേയില്‍ മുന്‍തൂക്കം ലഭിച്ചത്.സ്ത്രീകള്‍ ഉള്‍പ്പെടുന്ന വിഭാഗം യുവതി പ്രവേശനത്തെ ശക്തമായി എതിര്‍ത്തു.
ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സെപ്റ്റംബര്‍ 28 ലെ സുപ്രീം കോടതി വിധിയെ അടിസ്ഥാനപ്പെടുത്തിയാണ് ’24’ ന്യൂസ് സര്‍വേ നത്തിയത്. ‘ശബരിമല വിവാദം കേരളത്തെ എങ്ങനെ സ്വാധീനിച്ചു’ എന്നായിരുന്നു സര്‍വ്വേയുടെ വിഷയം
Discussion about this post