മുസാഫര്‍പുര്‍: മുത്തലാഖ് ചൊല്ലിയ യുവാവിനെ ഭാര്യ നാട്ടുകാരുടെ മുന്നില്‍ വച്ച് മുഖത്തടിച്ചു. മുസാഫര്‍പുര്‍ ജില്ലയിലെ സരൈയയിലെ പഞ്ചായത്തു കോടതിയില്‍ വെച്ചായിരുന്നു സംഭവമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.മുഹമ്മദ് ദുലാറെ എന്നയാളെയാണ് പത്നി സോണി ഖാട്ടൂണ്‍ മുത്തലാഖ് ചൊല്ലിയതിന് പിറകെ മുഖത്തടിച്ചത്.
2014ലായിരുന്നു പ്രണയത്തിലായിരുന്ന മുഹമ്മദ് ദുലാറെയുടെയും സോണി ഖാട്ടൂണിന്റേയും വിവാഹം. എന്നാല്‍ പരസ്പരം ഒത്തു പോവാന്‍ കഴിയാതെ വന്നപ്പോള്‍ പ്രശ്നം പഞ്ചായത്ത് കോടതിക്ക് മുന്നിലെത്തുകയായിരുന്നു. പഞ്ചായത്തില്‍ ഇരുവരുടേയും വാദം കേള്‍ക്കെ ദുലാരെ പൊടുന്നനെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് ഭാര്യയെ മൂന്നു തവണ തലാഖ് ചൊല്ലുകയായിരുന്നു. ഇതു കേട്ടയുടന്‍ സോണി ദുലാരയെ പഞ്ചായത്തിന് മുന്നില്‍ വെച്ച് മുഖത്തടിച്ചു. ദുലാരെയും സോണിയും തമ്മില്‍ വിവാഹം ചെയ്തത് 2014 ലാണെന്നും, സരൈയയില്‍ മൊബൈല്‍ ഷോപ് നടത്തുകയാണ് ദുലൈര എന്നും പഞ്ചായത്ത് അധികൃതര്‍ എ.എന്‍.ഐയോട് പറഞ്ഞു.
പ്രണയത്തിലായിരുന്ന ദുലാരയെയും സോണിയേയും ഇരുവരുടേയും കുടുംബങ്ങള്‍ ചേര്‍ന്ന് വിവാഹം ചെയ്തു കൊടുക്കയായിരുന്നു.എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ കലഹങ്ങള്‍ പതിവാകുകയും, ദുലാരെ മറ്റൊരു വിവാഹം ചെയ്യുകയും ചെയ്തു. ഇതിനെതിരെ സോണിയുടെ കുടുംബം ദുലാരയ്ക്കെതിരെ നല്കിയ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര് എടുത്തിട്ടുണ്ട്.
Discussion about this post