Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

” അവര്‍ മലയാളത്തില്‍ തെറ്റാതെ ഒരു വാക്കെങ്കിലും എഴുതിയിട്ടുണ്ടോ ?” ദീപാനിശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടിപി രാജീവനും , അഡ്വക്കേറ്റ് ജയശങ്കറും

by Brave India Desk
Dec 9, 2018, 03:40 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്തിനെ വിധികര്‍ത്തവാക്കിയതിനെതിരെ എഴുത്തുകാരന്‍ ടിപി രാജീവന്‍ . ജനത്തോടുള്ള അവഹേളനമെന്നായിരുന്നു ടിപി രാജീവന്റെ പ്രതികരണം . ഇത്തരമൊരു കാര്യം സര്‍ക്കാര്‍ ചെയ്തത് ദീപയെ സംരക്ഷിക്കുകയല്ല മലയാളികളെ അപമാനിക്കുകയാണെന്ന് രാജീവന്‍ പറഞ്ഞു .

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മലയാളത്തില്‍ ശരിയായി ഏതെങ്കിലും വാചകം ഇവര്‍ എഴുതിയിടുണ്ടോ ? കേരള വര്‍മ്മ കോളേജില്‍ ഇവര്‍ മാത്രമാണോ മലയാളം അധ്യാപികയായിട്ടുള്ളത് ? ഇത്രയും കാലം മനോഹരമായി നടത്തിവന്നിരുന്ന കലോത്സവത്തില്‍ പങ്കെടുപ്പിച്ച് അതിന്റെ ശോഭക്കെടുത്തിയത് സംഘാടകര്‍ ആണെന്നും രാജീവന്‍ ആരോപിച്ചു .

ഇത്തരമൊരു നടപടിയിലൂടെ പോയാല്‍ വിദ്യാഭ്യാസമന്ത്രിയെ പിണറായി വിജയന്‍ നേഴ്സറിസ്കൂള്‍ മന്ത്രിയാക്കും . എത്രമാത്രം നീചമായ സാംസ്കാരികബോധം നിലനിര്‍ത്തുന്ന ഈ സര്‍ക്കാരിന് എങ്ങനെ നവോത്ഥാനമൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയും ? അതിവിദൂരമായ ഭവിഷ്യത്താണ് സര്‍ക്കാര്‍ ഉണ്ടാക്കിയത് . അത് കൊണ്ട് മറ്റു ആളുകളെ കൊണ്ട് വിധിനിര്‍ണ്ണയിപ്പിക്കണമെന്നും രാജീവന്‍ പറഞ്ഞു .

ദീപാനിശാന്തിനെതിരെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് എ ജയശങ്കറും രംഗത്ത് വന്നു .

എടുക്കാച്ചരക്കിനെ എഴുന്നുള്ളിച്ച് സംസ്ഥാന സ്കൂള്‍ കലോത്സവം സര്‍ക്കാര്‍ അലങ്കോലപ്പെടുത്തിയെന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം . വിധിനിര്‍ണ്ണയത്തിനെത്തിയ ദീപ എന്തോ വലിയ ധീരകൃത്യം ചെയ്തത് പോലെയാണ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് .

അവരെ ഇപ്പോഴും ഒരു വിഭാഗം സാംസ്കാരിക നായകന്മാര്‍ സംരക്ഷിക്കുകയാണ് . വകതിരിവ് ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് വരാതെ ഇരിക്കാമായിരുന്നു . ദീപയെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ അന്‍പതു വയസ്സ് തികയാത്തവരോട് പോലീസ് കാല്പിടിച്ചാണ് നിങ്ങള്‍ അവിടെ കയറിയാല്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു മനസിലാക്കിച്ചത് . അത് പോലെ സംഘാടകര്‍ ദീപാ നിശാന്തിനോടും പറയണമായിരുന്നു . തികച്ചും ദൗര്‍ഭാഗ്യകരമായ തീരുമാനമായിരുന്നു ദീപയെ വിധിനിര്‍ണയ സമിതിയില്‍ ഉള്‍പ്പെടുത്തിയത് .

മന്ത്രി ജി സുധാകരന്റെ ഭാര്യ മലയാളം കോളേജ് അധ്യാപികയായിരുന്നു അവരെ ഏല്‍പ്പിക്കാമായിരുന്നു അല്ലെങ്കില്‍ മന്ത്രി ജി സുധാകരനെ തന്നെ ഏല്‍പ്പിച്ചാല്‍ മതിയായിരുന്നു . അവരൊന്നും മോഷണം നടത്തുന്ന ആളുകളല്ല . ഇതില്‍ പ്രതിഷേധിച്ചിട്ട് കാര്യമില്ല സഹതപിക്കാനേ കഴിയൂ . ഇനി നാളെ സരിതനായരെ കേരളത്തിന്റെ സാംസ്കാരിക മന്ത്രിയാക്കിയാലും അത്ഭുതപ്പെടാനില്ലെന്നും ജയശങ്കര്‍ പറഞ്ഞു .

Tags: deepa nishanthTP RAJEEVANAdv Jayashankar
Share592TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies