തിരുവനന്തപുരം : സുരക്ഷ ചുമതലയുമായി ഐ.ജി എസ് ശ്രീജിത്ത് വീണ്ടും ശബരിമലയിലേക്ക്, ശബരിമലയിലെ മൂന്നാം ഘട്ട പൊലീസ് വിന്യാസത്തില്‍ സന്നിധാനത്തെയും,പമ്പയിലെയും,സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല ഐ ജി എസ് ശ്രീജിത്തിനാണ്. നേരത്തെ സുരക്ഷ ചുമതലയുണ്ടായിരുന്ന ശ്രീജിത്ത് അയ്യപ്പസന്നിധിയില്‍ പൊട്ടിക്കരഞ്ഞു തൊഴുതു മടങ്ങിയത് വാര്‍ത്തയായിരുന്നു. സുപ്രിം കോടതിവിധി മറയാക്കി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കു സുരക്ഷയൊരുക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കു ഇടവരുത്തിയിരുന്നു. കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകയായിരുന്ന അവിശ്വാസിയായ സ്ത്രീയെ പോലീസ് സംരക്ഷണയില്‍ മല കയറ്റിയത് വലിയ വിമര്‍ശനത്തിനിരയായിരുന്നു. ഐജി. രഹ്നയെ ശ്രീജിത്തിന് അറിയാമായിരുന്നിട്ടും മല കയറാന്‍ അനുവദിച്ചെന്നതായിരുന്നു നേരിട്ട ഏറ്റവും വലിയ വിമര്‍ശനം.
നിലയ്ക്കല്‍,വടശ്ശേരിക്കര,എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ടം ഡിഐജി എസ് സുരേന്ദ്രന്‍ വഹിക്കും.നാലു ഘട്ടങ്ങളിലായാണ് ശബരിമലയില്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്.ഇതില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുള്ള കാലഘട്ടത്തില്‍ 3,400 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിക്കുക. 14 മുതല്‍ 29 വരെയുള്ള കാലഘട്ടത്തില്‍ 4,026 പൊലീസുകാര്‍ ഉണ്ടാകും.ഇവരില്‍ 230 പേര്‍ വനിതാ പൊലീസുകാരാണ്.29 മുതല്‍ 16 വരെയുള്ള കാലഘട്ടത്തില്‍ 4,383 പൊലീസുകാരെയും നിയോഗിക്കും.ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്.
ഇതിനിടെ ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും.സന്നിധാനം, പമ്പ, നിലക്കല്‍, ഇലവുങ്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശബരിമല നട തുറന്നതുമുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ നിരോധനാജ്ഞ നീട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം.ഇതിനു അനുകൂലമായ റിപ്പോര്‍ട്ടാകും ജില്ലാ കലക്ടര്‍ക് നല്‍കുന്നതെന്നാണ് സൂചന.ഏഴ് ദിവസത്തേക്കായിരുന്നു ആദ്യം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പിന്നീട് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് നിരോധനാജ്ഞ ഘട്ടം ഘട്ടമായി നീട്ടുകയായിരുന്നു.അതേ സമയം ശബരിമല നിരീക്ഷക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിശോധിക്കും. മരക്കൂട്ടത്ത് രാത്രികാലങ്ങളില്‍ ഭക്തരെ പോലിസ് തടയരുതെന്ന നിര്‍ദേശം നിരീക്ഷക സമിതി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. ശബരിമലയില്‍ സ്ഥിതി ശാന്തമാണെന്നും പഴയ സാഹചര്യം മാറിയെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി വിലയിരുത്തിയിരുന്നു. നിരോധനാജ്ഞ തുടരുന്നത് ഭക്തജനപ്രവാഹത്തെ തടയുന്നുവെന്ന ആക്ഷേപവും ശക്തമായി ഉയരുന്നുണ്ട്.
Discussion about this post