ബിജെപിയുടെ കേരള അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറാമില്‍ ഗവര്‍ണറാക്കിയതിനെതിരെ രംഗത്തുവന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ചത് വലിയ തിരിച്ചടി. പിപ്പീള്‍സ് റപ്രസെന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) എന്ന പുതിയ പാര്‍ട്ടിയാണ് കുമ്മനത്തെ എതിര്‍ത്ത് രംഗത്തുവന്നിരുന്നത്. ഇത്തവണ ആദ്യമായാണ് അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 13 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് 0.2 ശതമാനം വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വെറും ആയിരം പേരുടെ പിന്തുണയുള്ള ഒരു കടലാസ് സംഘടനയുടെ പത്രക്കുറിപ്പ് ഏറ്റെടുത്താണ് മിസോറാം ജനതയൊന്നാകെ കുമ്മനത്തെ എതിര്‍ക്കുന്നുവെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകനായ സുജിത്ത് രംഗത്തെത്തി.
”0.2 ശതമാനം. അരശതമാനം പോലും ജനങ്ങളുടെ പിന്തുണയില്ലാത്ത ഒരു കടലാസ് സംഘടനയുടെ പത്രക്കുറിപ്പ് ഏറ്റെടുത്താണ് മിസോറാം ജനതയൊന്നാകെ കുമ്മനത്തെ എതിര്‍ക്കുന്നുവെന്ന് കേരളത്തിലെ മാധ്യമ ഗോപാലസേനക്കാര്‍ പ്രചരിപ്പിച്ചത്. പി.സദാശിവത്തിനെതിരെ ഹനുമാന് സേന പത്രക്കുറിപ്പിറക്കിയാല്‍ അതുപയോഗിച്ച് ഗവര്‍ണര്‍ക്കെതിരെ കേരള ജനത എന്ന് വാര്‍ത്ത കൊടുക്കുന്നത് പോലത്തെ പരിപാടിയാണ് കുമ്മനത്തോട് മാധ്യമങ്ങള്‍ ചെയ്തത്.”-സുജിത്ത് പരിഹസിക്കുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
‘കുമ്മനം രാജശേഖരന് മിസോറാമില്‍ കടുത്ത എതിര്‍പ്പ്. പ്രതിഷേധവുമായി മിസോറാം ജനത’. മിസോറാം ഗവര്‍ണറായി രജേട്ടന്‍ സത്യപ്രതിജ്ഞ ചെയ്ത ദിവസങ്ങളില്‍ മലയാളം മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയുടെ ഏകദേശ രൂപമാണിത്. സമൂഹമാധ്യമങ്ങളില്‍ മാര്ക്സിറ്റ്മൗദൂദി സഖ്യം രാജേട്ടനെ അവഹേളിച്ചു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കടുത്ത ആക്ഷേപം ചൊരിഞ്ഞു.
തിരുവനന്തപുരത്തെ ഒരു പത്രമില്ലാ പത്രപ്രവര്ത്തകന് കഴിഞ്ഞ ദിവസവും ഇതാവര്‍ത്തിക്കുന്നത് കണ്ടു.
പിപ്പീള്‍സ് റപ്രസെന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) എന്ന പുതിയ സംഘടനയായിരുന്നു കുമ്മനത്തെ എതിര്‍ത്ത് രംഗത്തുവന്നിരുന്നത്. ഇത്തവണ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രിസത്തിന് 13 സീറ്റില്‍നിന്നും ലഭിച്ചത് വെറും 1262 വോട്ടുകളാണ്. അതായത് 0.2 ശതമാനം. അരശതമാനം പോലും ജനങ്ങളുടെ പിന്തുണയില്ലാത്ത ഒരു കടലാസ് സംഘടനയുടെ പത്രക്കുറിപ്പ് ഏറ്റെടുത്താണ് മിസോറാം ജനതയൊന്നാകെ കുമ്മനത്തെ എതിര്‍ക്കുന്നുവെന്ന് കേരളത്തിലെ മാധ്യമ ഗോപാലസേനക്കാര്‍ പ്രചരിപ്പിച്ചത്. പി.സദാശിവത്തിനെതിരെ ഹനുമാന് സേന പത്രക്കുറിപ്പിറക്കിയാല്‍ അതുപയോഗിച്ച് ഗവര്‍ണര്‍ക്കെതിരെ കേരള ജനത എന്ന് വാര്‍ത്ത കൊടുക്കുന്നത് പോലത്തെ പരിപാടിയാണ് കുമ്മനത്തോട് മാധ്യമങ്ങള്‍ ചെയ്തത്.
അന്നെതിര്‍ത്ത സംഘടനക്കുള്ളതിനേക്കാള് എത്രയോ ഇരട്ടി മിസോറാം ജനതയുടെ പിന്തുണ ഇന്ന് കുമ്മനത്തിനുണ്ട്!
https://www.facebook.com/photo.php?fbid=2039709662783519&set=a.207826989305138&type=3&theater
Discussion about this post