( നിലപാട് ) സഞ്ജയന്
മണിപ്പൂരില്‍ തീവ്രവാദികള്‍ അതിര്‍ത്തി രക്ഷാസേനയ്ക്ക് നേരെ ആക്രമണം നടത്തുന്നു. റോക്കറ്റില്‍ തൊടുത്ത് വിടാവുന്ന ഗ്രനേഡുകളും(ആര്‍പിജി)ഓട്ടോമാറ്റിക് യന്ത്രങ്ങളും ഉപയോഗിച്ച് നടത്തിയ അപ്രതീക്ഷിത ഒളിയാക്രമണത്തില്‍ കൊല്ലപ്പെട്ടത് 18 സൈനികര്‍. മണിപ്പൂരില്‍ സൈനികര്‍ കൊല്ലപ്പെടുന്നത് വലിയ വാര്‍ത്തയല്ലാതായിട്ട് കുറച്ചിടയായി. നൂറ് കണക്കിന് പേരാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉള്‍ഫ തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായത്. സൈനികരുടെ ജീവല്‍ ത്യാഗം വലിയ വാര്‍ത്ത പോലുമല്ലാതെ തമസ്ക്കരിക്കപ്പെട്ടിടത്തു നിന്നാണ് മണിപ്പൂരിലെ ആക്രമണം എന്‍ഡിഎ സര്‍ക്കാര്‍ വലിയ പ്രശ്നമായി ഏറ്റെടുക്കുന്നത്.
സൈനികരുടെ മരണം വലിയ വാര്‍ത്തയാക്കാതിരുന്ന കേരളത്തിലെ മാധ്യമങ്ങള്‍, സൈനികരുടെ രക്തസാക്ഷിത്വത്തെ പൂര്‍ണമായും അവഗണിച്ചു. തീവ്രവാദികള്‍ക്ക് വലിയ തിരിച്ചടി നല്കാന് സൈന്യവും സര്‍ക്കാരും പദ്ധതി തയ്യാറാക്കുന്നുവെന്ന ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ പോലും മലയാള പത്ര ദൃശ്യ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായില്ല.
സൈനിക ആക്രമണത്തോട് ഡല്‍ഹി പ്രതികരിച്ചത് മാധ്യമങ്ങളിലൂടെ ആയിരുന്നില്ല. ആഭ്യന്തര മന്ത്രാലയവും, പ്രതിരോധ മന്ത്രാലയവും സൈന്യവുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു ആസൂത്രണത്തിന് നേതൃത്വം നല്‍കിയത്. തികച്ചും രഹസ്യമായ എന്നാല്‍ ദ്രുതഗതിയിലുള്ള നീക്കങ്ങള്‍.
അതിര്‍ത്തി നിര്‍ണയം ഉള്‍പ്പടെ നിര്‍ണായക കരാറുകളും ചര്‍ച്ചകളും നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലെ അവിഭാജ്യ ഘടകമായിരുന്നു ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. ജൂലായ് നാലിന് മണിപ്പൂരില്‍ ്ആക്രമണം നടന്നുയുടന് അജിത് ഡോവല്‍ ബംഗ്ലാദേശ് പര്യടനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.
മണിപ്പൂരില്‍ എത്തിയ അഡിത് ഡോവലിന്റെ നേതൃത്വത്തിലായിരുന്നു രഹസ്യാനേഷണസംഘത്തിന്റെ പ്രവര്‍ത്തനം. തീവ്രവാദികളുടെ ക്യാമ്പ് കണ്ടെത്തി കനത്ത തിരിച്ചടി നല്‍കുകയായിരുന്നു ദൗത്യം. തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കണമെന്ന് നരേന്ദ്രമോദിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. അജിത് ഡോവലിന്റെ ആസൂത്രണത്തിന്റെ കൂടെ പശ്ചാത്തലത്തില്‍ പിന്നെ മണിപ്പൂര്‍ അതിര്‍ത്തിയില്‍ അരങ്ങേറിയത് തികച്ചും അപ്രതീക്ഷിതമായ സൈനീക നടപടി ആയിരുന്നു. മ്യാന്മര് അതിര്‍ത്തി ലംഘിച്ച് തീവ്രവാദികളുടെ ക്യാമ്പ് ആക്രമിച്ച് നശിപ്പിക്കുക. മറ്റൊരു രാജ്യത്തിന്റെ അതിര്‍ത്തി ലംഘിച്ചുള്ള ഇന്ത്യന്‍ സേന മുന്നേറ്റത്തിന് തികച്ചും രഹസ്യമായി ഡല്‍ഹിയില്‍ നിന്നു അനുമതി ലഭിച്ചു. പിന്നീട് അതിര്‍ത്തി ലംഘിച്ച സൈന്യം രണ്ടായ പിരിഞ്ഞ് തീവ്രവാദ ക്യാമ്പിനെ ലക്ഷ്യമാക്കി നീങ്ങി. പ്രത്യാക്രമണത്തിന് പോലും ഇട നല്‍കാതെ മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ സൈന്യം കൊന്ന് തള്ളിയത് 118 തീവ്രവാദികളെയാണ്.വ്യോമസേനയും ഡ്രോണുകളും സൈനിക മുന്നേറ്റത്തിന് പിന്തുണ നല്കി. 45 മിനിറ്റോളം മാത്രമാണ് ഏറ്റുമുട്ടല്‍ വേണ്ടി വന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
ഓപ്പറേഷന് ഗോള്‍ഡന്‍ ബേര്‍ഡ് എന്ന ഉള്‍ഫ തീവ്രവാദികള്‍ക്കെതിരായി പോരാട്ടത്തില്‍ കൈകോര്‍ക്കുന്ന മ്യാന്മര് പോലും ആക്രമണം അവസാനഘട്ടത്തിലെത്തിയ ശേഷമാണ വാര്ത്തയറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം നടത്തി എളുപ്പത്തില്‍ തന്നെ ഇന്ത്യന്‍ സൈന്യം അതിര്ത്തിയക്ക് ഇപ്പുറമെത്തുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ആക്രമണം നടന്നതെന്ന് മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് വെളിപ്പെടുത്തിയതും ശ്രദ്ധേയമമായി. അജിത് ഡോവലിനെ പോലെ ഭീകരരെ ഉന്മൂലനം ചെയ്യുന്നതിനായുള്ള നിരവധി ഓപ്പറേഷന് നടത്തി വിജയിപ്പിച്ച ഉദ്യോഗസ്ഥന്റെ സാന്നിധ്യം. സൈനിക മുന്നേറ്റത്തിന് ഊര്‍ജ്ജം നല്കി കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഉത്തരവ്, മനോഹര്‍ പരീക്കറിന്റെ നിശ്ചയദാര്‍ഡ്യം സൈന്യത്തിന്റെ ധീരതയും തിരിച്ചടിക്കാനുള്ള വ്യഗ്രതയും..ഇത്തരം ചേരുവകള്‍ ഇന്ത്യ കണ്ട മനോഹരമായ ഒരു ഭീകരവിരുദ്ധ ഓപ്പറേഷനാണ് തിങ്കളാഴ്ച അരങ്ങേറിയത്. പാക്കിസ്ഥാന് അതിര്‍ത്തിയും സമാനമായ ഓപ്പറേഷനുകള്‍ നടക്കുമെന്ന കേന്ദ്ര സഹമന്ത്രി രാജ്യവര്‍ദ്ധന്‍ റാത്തോഡിന്റെ വാക്കുകള്‍ കൂടി വന്നതോടെ ഇന്ത്യയക്ക് അഭിമാനിക്കാവുന്ന മുഹൂര്‍ത്തമായി അത്.
തീവ്രവാദ ആക്രമണങ്ങള്‍ വലിയ വാര്‍ത്തയാക്കുന്ന മലയാള മാധ്യമങ്ങളില്‍ പക്ഷേ മ്യാന്മര് അതിര്‍ത്തിയില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചില്ല. മാതൃഭൂമി, മലയാള മനോരമ പോലുള്ള പത്രങ്ങള്‍ വലിയ പ്രാധാന്യമൊന്നും 118 തീവ്രവാദികളെ കൊന്നൊടുക്കിയ സൈനിക മുന്നേറ്റത്തിന് നല്‍കിയില്ല. ദൃശ്യമാധ്യമങ്ങളും വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യമൊന്നും നല്‍കിയില്ല.അതേസമയം സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത സജീവമായി. മോദി സര്‍ക്കാരിന്റെ മികവ് എന്ന നിലയില്‍ വലിയ ചര്‍ച്ചകളും നടക്കുന്നു, അതിര്‍ത്തി ലംഘനം ശരിയാണോ എന്ന രീതിയില്‍ ചില എതിര്‍പ്പുകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
Discussion about this post