ബിജെപി സമരപന്തലിന് മുന്നില്‍ തീ കൊളുത്തി ജീവാഹൂതി ചെയ്ത അയ്യപ്പഭക്തന്‍ വേണുഗോപാല്‍ നായരുടെ മരണത്തെ കുറിച്ച് പോലിസ് കള്ളം പ്രചരിപ്പിക്കുകയാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. നുണ പ്രചരിപ്പിച്ച് മരിച്ചയാളെ പോലിസും സര്‍ക്കാരും അപമാനിക്കുകയാണെന്നാണ് ആരോപണം.
അയ്യപ്പന് വേണ്ടി എനിക്ക് ഇത്രയേ ചെയ്യാന്‍ കഴിഞ്ഞുള്ളു എന്നാണ് തീ കൊളുത്തി പന്തലിലേക്ക് പാഞ്ഞടുക്കുന്നതിനിടെ വേണുഗോപാലന്‍ പറഞ്ഞതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പന്തലിലുണ്ടായിരുന്ന എല്ലാവരും ഇത് കേട്ടതാണെന്ന് ബിജെപി നേതാവ് സി.കെ പത്മനാഭന്‍ പറഞ്ഞു. പോലിസ് ഇപ്പോള്‍ കള്ളം പ്രചരിപ്പിക്കുകയാണ്. സര്‍ക്കാരിന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
പോലിസ് പറയുന്നത് പോലെ വേണുഗോപാലന്‍ മരണമൊഴി നല്‍കിയിട്ടില്ലെന്ന് സഹോദരന്‍ ഉറപ്പിച്ച് പറയുന്നു. വേണുഗോപാല്‍ അവസാനമായി സംസാരിച്ചത് വെളുപ്പിന് മൂന്നു മണിക്കായിരുന്ന.അത് തന്നോടാണ് എന്നും സഹോദരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഭക്തനായ വേണുഗോപാല്‍ ശബരിമല വിഷയത്തില്‍ ദു:ഖിതനായിരുന്നെന്നും സഹോദരന്‍ പറഞ്ഞു.അയ്യപ്പ ഭക്തന്റെ ആത്മാഹുതി ശബരിമല വിഷയവുമായി ബന്ധപ്പെട്ടല്ലെന്ന പ്രചാരണം സി പി എമ്മും ഒരു വിഭാഗം മാദ്ധ്യമങ്ങളും നടത്തുന്നതിനിടയിലാണ് സഹോദരന്റെ വെളിപ്പെടുത്തല്‍.
ശബരിമല ആചാര ലംഘന വിഷയത്തില്‍ നാളുകളായി മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു വേണുഗോപാല്‍.വര്‍ഷങ്ങളായി മുടങ്ങാതെ മലയ്ക്ക് പോകുന്ന വേണുഗോപാല്‍ ഇത്തവണ മാലയിട്ടിരുന്നില്ലെന്നും സഹോദരങ്ങള്‍ വ്യക്തമാക്കി .
അവസാന നിമിഷവും ശരണ മന്ത്രം ഉരുവിട്ടായിരുന്നു വേണുഗോപാലന്‍ നായരുടെ മരണമെന്നും സഹോദരങ്ങള്‍ വെളിപ്പെടുത്തി.
ഗുരുതര പൊള്ളലേറ്റ് ബോധം മറയുമ്പോഴും സഹോദരന്റെ നാവില്‍ നിന്നും ശരണം വിളി മാറിയിരുന്നില്ല.യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ വേണുഗോപാല്‍ അസ്വസ്ഥനായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.
Discussion about this post