നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാ മതിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ്.അച്യുതാനന്ദന്. ജാതി സംഘടനകളെ കൂട്ടി നവോത്ഥാനപ്രവര്‍ത്തനം നടത്താനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ഈ നീക്കം പാര്‍ട്ടി നയങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര കമ്മിറ്റിക്ക് നല്കിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒരേസമയം ആര്.എസ്.എസിനെ എതിര്‍ക്കുകയും എന്‍.എസ്.എസിനെ കൂടെ കൂട്ടാനും കഴിയില്ലെന്നും വി.എസ് പറഞ്ഞു.
ഇത് കൂടാതെ പി.കെ.ശശി വിഷയത്തില്‍ ശശിക്കെതിരെ കടുത്ത നടപടി വേണമെന്നും വി.എസ് പറഞ്ഞു. സ്ത്രീപക്ഷത്ത് നിന്നും ശക്തമായ നടപടി പാര്‍ട്ടിയില്‍ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതിക്കാരിയായ പെണ്‍കുട്ടിയും ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
Discussion about this post