കൊച്ചി: കൊച്ചിയില്‍ നാളെ മുതല്‍ ഓട്ടോ തൊഴിലാളി പണിമുടക്ക്. മീറ്ററില്ലാത്ത ഓട്ടോറിക്ഷ പോലിസ് തടഞ്ഞതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ് എന്നി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നേരത്തെ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ നിര്‍ബന്ധമാക്കിയിരുന്നെങ്കിലും പരിശോധന ശക്തമാക്കിയിരുന്നില്ല.നഗരത്തില്‍ ഇതുമൂലം ഓട്ടോറിക്ഷകള്‍ അമിതനിരക്ക് ഈടാക്കുന്നതായി പരാതിയുണ്ട്. കഴിഞ്ഞ വര്‍ഷം ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഘടിപ്പിക്കുന്നതിനെതിരെ കൊച്ചിയില്‍ ഓട്ടോറിക്ഷകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. അധികൃതര്‍ വഴങ്ങാത്തത് മൂലം സമരം പിന്‍വലിച്ചു. എന്നാല്‍ ഇതോടെ മീറ്റര്‍ പരിശോധന പോലിസ് അഴസാനിപ്പിച്ചിരുന്നു.
മീറ്ററില്ലാത്ത ഓട്ടോറിക്ഷയ്ക്കെതിരെ നടപടി സ്വീകരിച്ചുവെന്നാരോപിച്ച് ഓട്ടോറിക്ഷ തൊഴിലാളികള്‍ മരട് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.നാല്പതോളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് ഓട്ടോറിക്ഷ യുണിയനുകള്‍ പ്രതിഷേധിച്ചത്.
Discussion about this post