ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബാംഗങ്ങള്‍ക്ക് പാചകവാതകം നല്കുന്ന പദ്ധതി കൂടുതല്‍ ദരിദ്രജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തി കൂടുതല്‍ ജനകീയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു . ഇതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ് ലഭ്യമായിട്ടുള്ള ദരിദ്രജനവിഭാഗങ്ങള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും . ഇത് പ്രകാരം ഒരു കോടിയില്‍പ്പരം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍ .
2016 ലാണ് അഞ്ചുകോടി സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ പാചകവാതകം ലഭ്യമാക്കാനായി ഉജ്ജ്വല യോജന ആരംഭിച്ചത് . ബിപിഎല്‍ ലിസ്റ്റ് അധാരമാക്കിയായിരുന്നു ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നത് . നിലവില്‍ 5.8 കൂടി ദരിദ്രകുടുംബങ്ങള്‍ക്ക് ഇതുവഴി പാചകവാതക കണക്ഷന് ലഭിച്ചിട്ടുണ്ട് . ഇത് എട്ടുക്കോടിയായി ഉയര്‍ത്തുകയാണ് ബജറ്റ് ലക്ഷ്യം .
തങ്ങള്‍ ദരിദ്രരാണ് എന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷ നല്കുന്ന മുറയ്ക്ക് ഇവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത് . ഇതുവഴി ആധാറും റേഷന്‍കാര്‍ഡുമുള്ള കുടുംബങ്ങള്‍ക്ക് ഒരുപോലെ അനുകൂല്യത്തിനു അര്‍ഹതനേടും . രാജ്യത്തുള്ള 9.2 കോടി റേഷന്‍ കാര്‍ഡ് ഉടമകളെ മുഴുവന്‍ ഈ പദ്ധതിയുടെ ഭാഗമാകും . ഇതിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ചയില്‍ തന്നെയുണ്ടാവും എന്നാണു പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ .
Discussion about this post