കൊണ്ടോട്ടി (മലപ്പുറം): കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാരും സിഐഎസ്.എഫ് ജവാന്മാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ജീവനക്കാരുടെ പാസിനെയും സുരക്ഷാ പരിശോധനയെയും ചൊല്ലിയുണ്ടായ തര്‍ക്കവും അതിനിടെ സി.ഐ.എസ്.എഫ് എസ്.ഐ സിതാറാം ചൗധരിയെ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജീവനക്കാരെ വിരട്ടാനായി തോക്കെടുക്കുന്ന എസ്.ഐയെ മരിച്ച ഹെഡ്‌കോണ്‍സ്റ്റബിള്‍ എസ്.എസ് യാദവ് തടയുന്നതും കാണാം. എന്നാല്‍ ജീവനക്കാരുടെ കൂട്ടസംഘര്‍ഷത്തിനിടെ അപ്രതീക്ഷിതമായി യാദവിന്റെ താടിക്ക് വെടിയേല്‍ക്കുകയായിരുന്നു.
വെടിയേറ്റയുടനെ സംഘര്‍ഷമുണ്ടാക്കിയ ജീവനക്കാരും കണ്ടുനിന്നവരും സ്ഥലത്തുനിന്നും ഓടിമാറുന്നതും ദൃശ്യങ്ങളിലുണ്ട്.
Discussion about this post