പാവപ്പെട്ട സ്ത്രീകള്‍ക്കായുള്ള സൗജന്യ പാചകവാതക കണക്ഷന് നല്കുന്ന പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളിലേക്കും വ്യാപിപ്പിച്ചു കേന്ദ്രഗവണ്മെന്റ് തീരുമാനമെടുത്തു.
നിലവില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് മാത്രമായിരുന്നു ഈ പദ്ധതിപ്രകാരം പാചകവാതക കണക്ഷനു അപേക്ഷിയ്ക്കാനുള്ള അവകാശം. ഇന്ന് മന്ത്രിസഭ തീരുമാനമെടുത്ത പ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ പാചകവാതക കണക്ഷനു അപേക്ഷിയ്ക്കാം.
ഇപ്പോള്‍ത്തന്നെ 586000 കുടുംബങ്ങളില്‍ ഈ പദ്ധതിപ്രകാരം പാചകവാതക കണക്ഷന് ലഭിച്ചുകഴിഞ്ഞു. നിലവില്‍ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനപ്രകാരം സൗജന്യ പാചകവാതക കണക്ഷന് ലഭിയ്ക്കാത്ത ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളും ഇനിമുതല്‍ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയുടെ പരിധിയില്‍പ്പെടുമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് അറിയിച്ചു.
Discussion about this post