സംസ്ഥാന സര്‍ക്കാര്‍ ഓഖി ഫണ്ട് ചിലവഴിക്കാത്തത് മൂലം കേന്ദ്രം പ്രളയ ദുരിതാശ്വാസത്തിന് നല്‍കാനിരുന്ന 3,080 കോടി രൂപയില്‍ നിന്നും 143.54 കോടി രൂപ വെട്ടിക്കുറച്ചു. ഡിസംബര്‍ 13ന് വെട്ടിക്കുറച്ചതിന് ശേഷമുള്ള തുക സംസ്ഥാനത്തിന്റെ ഖജനാവിലേക്ക് കൈമാറിയിരുന്നു. കേന്ദ്രം കഴിഞ്ഞ വര്‍ഷമായിരുന്നു ഓഖി ദുരിതാശ്വാസത്തിനായി കേരളത്തിന് സഹായം നല്‍കിയത്. എന്നാല്‍ ഇതില്‍ 143.54 കോടി രൂപ സര്‍ക്കാര്‍ ചിലവഴിച്ചിട്ടില്ല.
ഡിസംബര്‍ ആറിനായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ദുരന്തനിവാരണനിധിയില്‍ നിന്നും കേരളത്തിന് 3,048 കോടി രൂപ കേരളത്തിന് നല്കാന് തീരുമാനമായത്. ഇതില്‍ നിന്നും ഓഖി ഫണ്ടിന്റെ തുക കുറച്ചാണ് ഖജനാവിലേക്ക് തുകയെത്തിയതെന്ന് എസ്.ഡി.ആര്.എഫിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് സ്ഥിരീകരിച്ചു.
പ്രളയത്തിന് ശേഷമുള്ള പുനര്‍നിര്‍മ്മാണത്തിന് സംസ്ഥാനത്തിന് കൂടുതല്‍ സഹായം ചോദിച്ചുകൊണ്ട് എല്‍.ഡി.എഫ്.-യു.ഡി.എഫ്. എം.പി.മാര്‍ ഡിസംബര്‍ 13ന് തന്നെ പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണ നടത്തിയരുന്നു. തലേന്ന് പ്രത്യേക സാമ്പത്തികസഹായം അനുവദിക്കണമെന്ന് എം.പി. വീരേന്ദ്രകുമാര്‍ എം.പി. രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് വകുപ്പില്ലെന്നും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
Discussion about this post