ദില്ലി:യോഗാ ഗുരു രാംദേവിന് പിന്നാലെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് സ്ഥാപകന്‍ ശ്രീ സ്രീ രവിശങ്കര്‍ പത്മ പുരസ്കാരം നിഷേധിച്ചു.ട്വിറ്ററിലൂടെയാണ് പുരസ്കാരം നിരസിക്കുന്നതായി ശ്രീ ശ്രീ രവിശങ്കര്‍ അറിയിച്ചത്. പത്മ പുരസ്കാരത്തെക്കുറിച്ച് സംസാരിക്കാന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വിളിരുന്നു. എന്നാല്‍ പുരസ്കാരത്തിന് പരിഗണിച്ചതില്‍ നന്ദിയുണ്ട്. എന്നേക്കാള്‍, യോഗ്യരായ മറ്റാര്‍ക്കെങ്കിലും പുരസ്കാരം നല്‍കണമെന്നും രവിശങ്കര്‍ ട്വിറ്ററില്‍ പറഞ്ഞു.
നേരത്തേ, യോഗാ ഗുരു ബാബാ രാംദേവും പുരസ്കാരം നിഷേധിച്ചിരുന്നു.പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ദയവായി നീക്കംചെയ്യണമെന്നും സന്യാസികള്‍ അവാര്‍ഡുകളോ ബഹുമതികളോ ആഗ്രഹിക്കില്ലെന്നും രാംദേവ് പറഞ്ഞിരുന്നു രാജ്നാഥ് സിംഗിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മ വിഭൂഷണിന് രാംദേവിനെയും ശ്രീ ശ്രീ രവിശങ്കറിനെയും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും.
Discussion about this post