ശബരിമല കല്മണ്ഡപത്തില് അയ്യപ്പ സോപാന സംഗീതം അവതരിപ്പിക്കാനുള്ള പോലിസ് വിലക്ക് നീക്കി ഹൈക്കോടതി. സോപാന സംഗീത അവതരിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ശബരിമല സ്പെഷല്‍ ഓഫിസര്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി. തപസ്യ പത്തനംതിട്ട ആലപ്പുഴ മേഖല സെക്രട്ടറിയായ തിരുവല്ല സ്വദേശി എം ജെ ശിവകുമാര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈകോടതി ഉത്തരവ്. അയ്യപ്പ സോപാന സംഗീതം അവതരിപ്പിക്കാന്‍ അനുമതി നല്കിയ കോടതി ശബരിമല സ്പെഷല്‍ ഓഫിസറോട് ഉചിതമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്കി.ഹര്‍ജിയില്‍ ഹൈകോടതി സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടിയിരുന്നു.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ശബരിമലയിലെ പ്രശ്നങ്ങളെ തുടര്‍ന്നാണ് വര്‍ഷങ്ങളായി നടക്കുന്ന സംഗീതാര്‍ച്ചനയ്ക്ക് പോലിസ് അനുമതി നിഷേധിച്ചത. മൂന്നു വര്‍ഷമായി മണ്ഡല കാലത്ത് ശബരിമല വലിയ നടപ്പന്തലിനു മുന്നിലെ കലാമണ്ഡപത്തില്‍ അയ്യപ്പ സോപാന സംഗീതം വഴിപാടായി അവതരിപ്പിക്കാറുള്ളതായി ഹരജിക്കാരന് കോടതിയില്‍ അറിയിച്ചു. ഇക്കൊല്ലം സുരക്ഷാ പ്രശ്നങ്ങളും പൊലീസ് നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടി ഇത്തവണ അനുമതി നിഷേധിക്കുകയായിരുന്നു. മതപരമായ ആചാരത്തിെന്റ ഭാഗമായാണ് തന്റെ സംഗീതാര്‍ച്ചന. ഇത് നിഷേധിക്കുന്നത് മൗലികാവകാശത്തിെന്റ ലംഘനമാണെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നുവെന്ന് ഹര്‍ജിഭാഗം അഭിഭാഷകന് അഡ്വ.സുഭാഷ് ചന്ദ് പറഞ്ഞു.
Discussion about this post