പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന ഇന്ത്യയിലെ ഏറ്റവും വേഗമേറിയ തീവണ്ടിയായ ട്രെയിന്‍ 18ന് നേരെ കല്ലേറുണ്ടായി. വ്യാഴാഴ്ച പരീക്ഷണ ഓട്ടത്തിനിടെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ തീവണ്ടിയുടെ ജനല്‍ചില്ല് തകര്‍ന്നിട്ടുണ്ട്. കല്ലേറ് നടത്തിയയാളെ ഉടന്‍ തന്നെ പിടികൂടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്‍ഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ സുധാന്‍ഷു മനു പ്രതികരിച്ചു.
ഡല്‍ഹിയ്ക്കും ആഗ്രക്കുമിടയില്‍ വെച്ചായിരുന്നു പരീക്ഷണ ഓട്ടം നടന്നത്. കോച്ച് ഫാക്ടറിയുിടെ ചീഫ് ഡിസൈന്‍ എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ തീവണ്ടിയിലുണ്ടായിരുന്നു നേരത്തായിരുന്നു കല്ലേറുണ്ടായത്. 100 കോടി രൂപയാണ് തീവണ്ടിയുടെ നിര്മ്മാണ് ചിലവ്. അത്യാധുനിക സംവിധാനങ്ങളോടെ വരുന്ന തീവണ്ടിയ്ക്ക് എന്ജിനില്ലായെന്ന പ്രത്യേകതയുമുണ്ട്. വൈ.ഫൈ, ജി.പി.എസ്, ടച്ച് ഫ്രീ ബയോ വാക്വം ടോയ്ലറ്റുകള് എന്നീ സൗകര്യങ്ങള്‍ ട്രെയിന്‍ 18നുണ്ട്.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ ട്രെയിന്‍ 18നാകും. ഡല്‍ഹിയും വാരണാസിക്കും ഇടയിലായിരിക്കും ട്രെയിന്‍ 18 ഓടുക. ട്രെയിനിന് നേരെ കല്ലെറിയുന്നതില്‍ നിന്നും പിന്മാറണമെന്ന് ഇന്‍ഗ്രല്‍ കോച്ച് ഫാക്ടറിയുടെ വക്താവ് ജി.വി.വെങ്കടേഷ് പറഞ്ഞു. ഇത്തരത്തിലുള്ള പ്രവൃത്തികളിലൂടെ നശിക്കുന്നത് ജനങ്ങളുടെ തന്നെ പൊതു മുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിസംബര്‍ 29നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ 18 ഉദ്ഘാടനം ചെയ്യുക.
Discussion about this post