രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ 40 ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ തീരുമാനമായി. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അധ്യക്ഷനായ യോഗത്തില്‍ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാര്‍ പങ്കെടുത്തു. 31ാമത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗമാണ് ഇന്ന് നടന്നത്.
28 ശതമാനം നികുതിയുണ്ടായിരുന്നു 7 ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമായി കുറച്ചിട്ടുണ്ട്. കൂടാതെ 18 ശതമാനം നികുതിയുണ്ടായിരുന്നു 33 ഉത്പന്നങ്ങളുടെ നികുതി 12 ശതമാനം, 5 ശതമാനം എന്നിങ്ങനെ വെട്ടിച്ചുരുക്കിയിട്ടുണ്ട്.
99 ശതമാനം ഉത്പന്നങ്ങളുടെയും ജി.എസ്.ടി 18 ശതമാനത്തില്‍ താഴെ കൊണ്ടുവരുമെന്ന് ഈയാഴ്ച തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇത് കൂടാതെ വായ്പാ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെയും പിടികിട്ടാപ്പുള്ളികള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജി.എസ്.ടി പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരുന്ന വ്യാവസായിക സ്ഥാപനങ്ങളുടെ എണ്ണം 65 ലക്ഷമായിരുന്നുവെന്നും ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതിന് ശേഷം ഈ സംഖ്യയില്‍ 55 ലക്ഷത്തിന്റെ വര്‍ധനവുണ്ടായെന്നും മോദി വിശദീകരിച്ചിരുന്നു.
Discussion about this post