തമിഴ് സിനിമാ താരം കമല്‍ ഹാസന്‍ രൂപീകരിച്ച പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കി. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനായി പാര്‍ട്ടിയുടെ സമിതി ഉടന്‍ ചേരുന്നതായിരിക്കും. മറ്റ് സമാനമനസ്‌കരായ പാര്‍ട്ടികളുമായി സഖ്യത്തിന് മക്കള്‍ നീതി മയ്യം തയ്യാറാണെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി.
തമിഴ് നാടിന്റെ വികസനത്തെ മുന്‍ നിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കും പാര്‍ട്ടി കാഴ്ചവെക്കുകയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം തമിഴ് നാടിന്റെ ഡി.എന്‍.എയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടികളുമായി മക്കള്‍ നീതി മയ്യം സഖ്യം രൂപികരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ് നാടിലുടനീളം പര്യടനം നടത്തി വരികയാണ് കമല്‍ ഹാസന്‍. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മക്കള്‍ നീതി മയ്യം രൂപപ്പെട്ടത്. എ.ഐ.എ.ഡി.എം.കെയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കമല്‍ ഹാസന്‍ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്.
Discussion about this post