ശബരിമലയില്‍ ആചാരലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ട് നില്‍ക്കുന്നുവെന്നാരോപിച്ച് കൊണ്ട് അയ്യപ്പഭക്തര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ ഭക്തര്‍ നാമജപ പ്രതിഷേധം നടത്തി. മുഖ്യമന്ത്രിയുടെ വസതി ലക്ഷ്യമിട്ട് പോയ ഭക്തജനങ്ങളെ പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വഴിയില്‍ കുത്തിയിരുന്ന് നാമജപം തുടരുകയായിരുന്നു.
ആചാരലംഘനം തടയാന്‍ മുഖ്യമന്ത്രി ഉടന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഭക്തര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഭക്തര്‍ക്ക് നേരെ പോലീസ് പ്രകോപനപരമായ നടപടി സ്വകീരിച്ചാല്‍ നാമജപം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
അതേസമയം ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ‘മനിതി’ സംഘടനയിലെ പതിനൊന്ന് യുവതികളെ ഭക്തരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നിലയ്ക്കലിലേക്ക് പോലീസ് മാറ്റി. ഇവരെ കേരളത്തിന്റെ അതിര്‍ത്തി വരെ സുരക്ഷിതമായി കൊണ്ടുപോകാനാണ് പോലീസിന്റെ പദ്ധതി.
പമ്പയില്‍ യുവതികളെ തടഞ്ഞുകൊണ്ട് നാമജപം നടത്തിയ ഭക്തരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിന് ശേഷം യുവതികളെ സന്നിധാനത്തേക്ക് കടത്താന്‍ പോലീസ് ശ്രമിച്ചപ്പോള്‍ വലിയ സംഖ്യയില്‍ അയ്യപ്പഭക്തര്‍ പ്രതിഷേധവുമായി വരികയായിരുന്നു. ഇതേത്തുടര്‍ന്ന് പിന്തിരിഞ്ഞോടിയ യുവതികളെ പോലീസ് നിലയ്ക്കലിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post