ആചാരലംഘനത്തിനായി ചെന്നൈയില്‍ നിന്നുമെത്തിയ മനിതി സംഘടനയുടെ നേതൃത്വത്തിലെ പത്തംഗ യുവതി സംഘം നാമജപത്തിന് മുന്നില്‍ മുട്ടുമടക്കി .
മണിക്കൂറുകളോളം മലകയറുന്നതിനായി പമ്പയില്‍ പോലീസ് വലയത്തില്‍ കാത്തിരിപ്പിലായിരുന്നു . എന്നാല്‍ പെട്ടെന്നൊരു പോലീസ് ആക്ഷനില്‍ പമ്പയില്‍ നാമജപം നടത്തിയിരുന്ന ഭക്തരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും . യുവതിസംഘത്തെ പോലീസ് മലകയറ്റുകയുമായിരുന്നു . നിമിഷങ്ങള്‍ക്കുള്ളില്‍ മലയുടെ മുകളില്‍ നിന്നും വലിയൊരു സംഘം ഭക്തരുടെ മുന്നില്‍ യാത്ര വീണ്ടും തടയപ്പെടുകയായിരുന്നു . ഇതിനെ തുടര്‍ന്ന് ഉടന്‍ താഴേയ്ക്ക് ഇറക്കി യുവതികളെ പോലീസ് ഗാര്‍ഡ് റൂമിലേക്ക് മാറ്റുകയും തുടര്‍ന്ന് നിലയ്ക്കലിലേക്ക് മാറ്റുകയുമാണ് . ഇവരെ സുരക്ഷിതമായി കേരള അതിര്‍ത്തി കടത്തി വിടാനാണ് ഇനി പോലീസിന്റെ പദ്ധതി.
എന്നാല്‍ മനീതി ആക്ടീവിസ്റ്റ് സംഘടനയാണെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു . ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട് .
Discussion about this post