രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 20 പൈസയും ഡീസലിന് 19 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72 രൂപയായി. ഡീസലിന് 67.53 രൂപയാണ് വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 73.27 രൂപയും ഒരു ലിറ്റര്‍ ഡീസലിന്റെ വില 68.83 രൂപയുമാണ്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 70.07 രൂപയും ഡീസലിന്റെ വില 64.01 രൂപയുമാണ്. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75.69 രൂപയും ഒരു ലിറ്റര്‍ ഡീസലിന്റെ വില 66.98 രൂപയുമാണ്.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതാണ് ഇന്ധന വില കുറയാന്‍ കാരണം. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 53.82 ഡോളറാണ്. വരും ദിവസങ്ങളില്‍ ഇന്ധന വില വീണ്ടും കുറയുമെന്നാണ് വിദഗ്ദ്ധരുടെ കണക്ക് കൂട്ടല്‍.
Discussion about this post