ശബരിമലിയല്‍ ആചാരങ്ങള്‍ ലംഘിക്കാനായി ‘മനിതി’ എന്ന സംഘടനയിലെ യുവതികള്‍ വന്ന സംഭവം സര്‍ക്കാര്‍ നടത്തിയ നാടകമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ആരോപിച്ചു. നിരീശ്വരവാദികളെ മറയാക്കി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് ഇതുമായി ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെപ്പറ്റി അന്വേഷിക്കാന്‍ ദേശീയ ഏജന്‍സിയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘മനിതി’ സംഘടനയില്‍ നിന്നും വന്ന യുവതികളില്‍ പലര്‍ക്കും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയെ സാധാരണ അയ്യപ്പക്ഷേത്രങ്ങള്‍ പോലെയാക്കാനാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ആഗോള തലത്തില്‍ വേരുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ ഇന്നലെയും ഇന്നും നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് തിങ്കളാഴ്ച ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലൂടനീളം സമാധാനപരമായ രീതിയില്‍ പ്രതിഷേധ പരിപാടികള്‍ ബി.ജെ.പി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ബി.ജെ.പിയും ശബരിമല കര്‍മ്മ സമിതിയുമാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നും ആള്‍്ക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാലു മാസത്തിനിടെ ബി.ജെ.പിയിലേക്കു വന്നവര്‍ക്കുള്ള നവാഗത നേതൃസംഗമം ഈ മാസം 28നു തിരുവനന്തപുരത്ത് നടത്തുന്നതായിരിക്കും.
Discussion about this post