കോഴിക്കോട്: കരിപ്പൂരില്‍ സിഐഎസ്എഫ് ജവാന് വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്. പുറത്തുനിന്നുള്ളവര്‍ വിമാനത്താവളത്തില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിഐഎസ്എഫിന്റെയും, ഫയര്‍ഫോഴ്സിന്റെയും ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. രണ്ട് കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിഐഎസ്എഫും, വ്യോമയാനമന്ത്രാലയവും ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ഇതിനിടെ സിഐഎസ്എഫ് എസ്ഐയെ ഫയര്‍ ഫോഴ്സ്് ജീവനക്കാര്‍ മര്‍ദ്ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
Discussion about this post