ശബരിമലയില്‍ താലിബാന്‍ മാതൃകയിലുള്ള അക്രമികള്‍ ഉണ്ടെന്നും പ്രതിഷേധക്കാരെ എങ്ങനെ നേരിടണമെന്ന് സര്‍ക്കാരിന് അറിയാമെന്നും മന്ത്രി ഇ.പി ജയരാജന്‍ . ശബരിമലയില്‍ ആചാരലംഘനത്തിനെത്തിയ യുവതികളെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് ഇ.പി ജയരാജന്റെ പ്രതികരണം .
സര്‍ക്കാരും നിരീക്ഷണ സമിതിയും തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്നും . പോലീസിന്റെ നടപടികള്‍ തൃപ്തികാരമാണെന്നും മന്ത്രി പറഞ്ഞു .
മലപ്പുറം-കോഴിക്കോട് സ്വദേശികളായ കനകദുർഗ, ബിന്ദു എന്നീ യുവതികളാണ് മലചവിട്ടാനായി പുലർച്ചയോടെ എത്തിയത്. ആചാരലംഘനത്തിനെത്തിയ യുവതികളെ അപ്പാച്ചിമേട്ടില്‍ തടയുകയും പോലീസും ഭക്തരും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയുമായിരുന്നു .
പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കി സന്നിധാനത്തേക്കുള്ള യാത്ര തുടരുകയായിരുന്നു. എന്നാല്‍ മുന്നോട്ട് പോകുംതോറും പ്രതിഷേധം കനയ്ക്കുകയായിരുന്നു . ചന്ദ്രാനന്ദന്‍ റോഡില്‍ വരെ പോലീസിന് യുവതികളെ എത്തിക്കാനായെങ്കിലും അവിടെ നിന്ന് മുന്നോട്ട് നീങ്ങാനായില്ല .
സന്നിധാനത്ത് കയറണമെന്ന് ഉറച്ച നിലപാടിലെത്തിയ യുവതികളെ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നു.
Discussion about this post