മനിതി കൂട്ടായ്മയുടെ വാഹനം നിലയ്ക്കല്‍ കടന്ന് പമ്പവരെ എത്തിയതിനെതിരെ ഹൈകോടതി നിയോഗിച്ച നിരീക്ഷക സമിതി . മനിതി പ്രവര്‍ത്തകര്‍ എത്തിയ വാഹനം നിലയ്ക്കല്‍ കടന്ന്‍ പമ്പവരെയെത്തിയത് പരിശോധിക്കും . ഇക്കാര്യം ശരിയോ തെറ്റോയെന്ന് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും . മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ വാഹനങ്ങള്‍ കടത്തി വിടാറില്ലല്ലോയെന്നും നിരീക്ഷക സമിതി ചോദിക്കുന്നു .
സ്വകാര്യവാഹങ്ങള്‍ക്ക് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കടക്കുന്നതിനു കര്‍ശനനിയന്ത്രണമാണുള്ളത് .
ശബരിമലയിലെ ക്രമസമാധാന പ്രശ്നം തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നും യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് തങ്ങളോടു ആരും ഉപദേശം തേടിയിട്ടില്ലെന്നും . ശബരിമലയിലെ കാര്യങ്ങള്‍ സാധാരണ പോലെ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും ജസ്റ്റിസ് പി.ആര്‍ രാമന്‍ വ്യക്തമാക്കി .
Discussion about this post