ഇറാാനിലെ തന്ത്രപ്രധാനമായ ഛബ്ബാര്‍ തുറമുഖം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. ഇന്ത്യ പോര്‍ട്ട്സ് ഗ്ളോബല്‍ ലിമിറ്റഡ് കമ്പനി ഛബ്ബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യ അഫ്ഗാനിസ്ഥാന് ഇറാന് എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചകള്‍ ഇറാനിലെ ഛബ്ബാര്‍ തുറമുഖനഗരത്തില്‍ തിങ്കളാഴ്ച നടന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഛബ്ബാര്‍ തുറമുഖം ഉപയോഗിയ്ക്കുന്നതിനെപ്പറ്റിയും അഫ്ഗാനിസ്ഥാന് ഇറാന് എന്നിവിടങ്ങളില്‍ ചരക്കുഗതാഗതത്തിനും മറ്റാവശ്യങ്ങള്ക്കായുമുള്ള വ്യാപാര ഇടനാഴികള്‍ തുറക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു .
അതീവ തന്ത്രപ്രധാനമാണ് ഇറാനിലെ ഛബ്ബാര്‍ തുറമുഖം. ഇന്ത്യയും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തില്‍ ഏറ്റവും വലിയ പ്രശ്നമായി നിന്നിരുന്നത് കരമാര്‍ഗ്ഗമോ കടല്‍ മാര്‍ഗ്ഗമോ അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയ്ക്ക് ചരക്കുകളും സാധനങ്ങളുമെത്തിയ്ക്കാന് പാക്കിസ്ഥാന്റെ അനുവാദം വേണമായിരുന്നു എന്നതാണ്. മാത്രവുമല്ല പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ചൈന നിയന്ത്രിയ്ക്കുന്ന ഗ്വാദര്‍ തുറമുഖം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഈ മേഖലയില്‍ ചൈനയുടെ മേല്‍ക്കോയ്മ വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇറാനിലെ ഛബ്ബാര്‍ തുറമുഖം ഇന്ത്യയുടെ നേതൃത്വത്തില്‍ പണിപൂര്‍ത്തിയാവുന്നതോടെ ഈ മേഖലയില്‍ ഇന്ത്യയ്ക്ക് വലിയ നാവികമേല്ക്കോയ്മയാണുണ്ടാവുന്നത്. മാത്രമല്ല അഫ്ഗാനിസ്ഥാനില്‍ ഇനി പാക്കിസ്ഥാനെ നിയന്ത്രണത്തിലല്ലാതെ ഇടപെടാനും ചരക്കുകളും സാധനങ്ങളുമെത്തിയ്ക്കാനും ഇനി ഇന്ത്യയ്ക്ക് കഴിയും.
ചര്‍ച്ചകള്‍ക്ക് ശേഷം വിദേശ തുറമുഖങ്ങള്‍ നിയന്ത്രിയ്ക്കാനായി ഇന്ത്യന്‍ ഗവണ്മെന്റിന്റെ കീഴിലുള്ള ഇന്ത്യാ പോര്‍ട്ട് ഗ്ളോബല്‍ ലിമിറ്റഡ് കമ്പനിയുടെ ഓഫീസ് ഛബ്ബാറില്‍ തുടക്കമിട്ടു. ഒപ്പം തുറമുഖത്ത് കപ്പലുകളടുപ്പിയ്ക്കാന് തീരുമാനമാകുകയും ചെയ്തു.
ഇന്ത്യന്‍ വിദേശകാര്യ ജോയിന്റ് സെക്രട്ടറി ദീപക് മിട്ടല്‍ ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്തത്.
Discussion about this post