ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നത്… നാളെ എന്താവും എന്നിങ്ങനെ പലതും ആലോചിച്ച് ടെൻഷൻ അടിക്കുന്നവരുണ്ട്.. തീവ്രമായി ഭയക്കുന്നവരെ കാത്ത് വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് കാത്തിരിക്കുന്നത്.
തീവ്രമായ ഭയത്തിന്റെ പെട്ടെന്നുള്ള തുടക്കമായാണ് മിക്ക വിദഗ്ധരും പാനിക് അറ്റാക്കിനെ ചൂണ്ടിക്കാട്ടുന്നത്. തനിച്ച് യാത്ര ചെയ്യേണ്ടി വരുമ്പോഴോ തിരക്കുള്ള സ്ഥലങ്ങളിൽ എത്തുമ്പോഴോ പ്രത്യേകിച്ച് ഒരു കാരണവുമില്ലാത്ത പരിഭ്രാന്തി ഉണ്ടാവുക, അമിതമായി വിയർക്കു, വിറയർ, ശ്വാസംമുട്ടൽ ഇങ്ങനെയൊരു അവസ്ഥ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കിൽ സൂക്ഷിക്കണം. ഇത്തരം പ്രശ്നങ്ങളുള്ളവർ കടന്നുപോകുന്നത് പാനിക് അറ്റാക്ക് എന്ന പ്രശ്നത്തിലൂടെയാണ്.
ഹൃദയാഘാതത്തിൻറെ ലക്ഷണങ്ങളുള്ള തീവ്ര ഉത്കണ്ഠ രോഗമാണ് ഇത്. നമ്മുടെ ശരീരത്തിനും മനസ്സിനും താങ്ങാൻ സാധിക്കാത്ത തോതിൽ ഉത്കണ്ഠ അനുഭവപ്പെടുമ്പോൾ ഭയവും അസ്വസ്ഥതകളും ഉണ്ടാവുന്നതാണ് പാനിക്ക് അറ്റാക്കായി പ്രകടമാവുന്നത്.
1. പെട്ടന്നുണ്ടാവുന്ന ഭയം
2. ഹൃദയമിടിപ്പ് ക്രമാതീതമാവുക
3. അമിതമായി വിയർക്കുക
4. പെട്ടന്ന് ക്ഷീണം അനുഭവപ്പെടുക
5. കുഴഞ്ഞു പോവുന്നതു പോലെ തോന്നുക
6. നെഞ്ചുവേദന
7. ശരീരത്തിന് മരവിപ്പ്
8. ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട്
9. തലകറക്കം
10. ശരീരത്തിൻറെ നിയന്ത്രണം നഷ്ടപ്പെട്ടു പോവുക
എന്നിവ പാനിക്ക് അറ്റാക്കിന്റെ ലക്ഷണങ്ങളാണ്…
Discussion about this post