Saturday, May 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുറിവുണക്കാൻ കമ്യൂണിസ്റ്റ് പച്ചയെന്ന കള..  ഈ വിദേശിയെങ്ങനെ കേരളത്തിൽ വേരുപിടിച്ചു?: എങ്ങനെ ഈ പേര് വന്നു? വിശദമായി അറിയാം

by Brave India Desk
Jun 2, 2024, 08:15 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സസ്യങ്ങളും വൃക്ഷങ്ങളുമില്ലാതെ ഭൂമിയ്ക്ക് നിലനിൽപ്പില്ല. എന്നാൽ ചില പ്രദേശങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് അതിക്രമിച്ചുകയറി നമ്മുടെ വിളകളെയും മണ്ണിനെയും നശിപ്പിക്കുന്ന ചെടികളുണ്ട്. അവയാണ് അധിനിവേശ സസ്യങ്ങൾ. കളകളായാണ് അവയെ നാം പരിഗണിക്കുന്നത്. വിവിധകാലഘട്ടങ്ങളിൽ വിദേശത്ത് നിന്ന് വന്നെത്തിയവരാണ് അധിനിവേശ സസ്യങ്ങൾ.

കേരളത്തിലെ അധനിവേശ സസ്യങ്ങളിൽ ഒന്നാണ് കമ്യൂണിസ്റ്റ് പച്ച. തെക്കേ അമേരിക്കയും മദ്ധ്യ അമേരിക്കയും സ്വദേശമായ ഈ സസ്യം ഇന്ന് ഏഷ്യയിലും ആഫ്രിക്കയിലും പസിഫിക് മേഖലയിലും എത്തിയിരിക്കുന്നു. സംരക്ഷിത വനമേഖലകൾക്കും ജൈവവൈവിധ്യത്തിനും ഈ സസ്യം ഒരു ഭീഷണിയാണ്. തീവ്രമായ വംശവർധനശേഷിയുള്ള ഇവ വിത്തുകളിലൂടെയും തണ്ടുകളിലൂടെയും പ്രജനനം നടത്തുന്നു. വിത്തുകളുടെ അറ്റത്തുള്ള ഒരുപറ്റം ചെറിയ നാരുകളുടെ സഹായത്തോടെ കാറ്റിൽ പറന്നാണ് വിദൂരസ്ഥലങ്ങളിലേക്ക് വിത്തുവിതരണം നടത്തുന്നത്.

Stories you may like

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

ഇടത്തരം വലിപ്പത്തിൽ വളർന്നു നിൽക്കുന്ന ഇവ മുറിവുണ്ടായാൽ ഉപയോഗിക്കാറുണ്ട്. ഇവയുടെ ഇല ഞെരടി നീരെടുത്ത് മുറിവുള്ളിടത്ത് വച്ചാൽ മുറിവുണങ്ങുമെന്നാണ് പറയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധത്ത് അസം വഴി കേരളത്തിലെത്തിയ അമേരിക്കൻ സസ്യമാണ് കമ്യൂണിസ്റ്റ് പച്ച.

കാട്ടപ്പ, നായ്തുളസി, സിയാം കള, ക്രിസ്മസ് ബുഷ് എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ അറിയപ്പെട്ടിരുന്ന ഈ ചെടി എങ്ങനെയാണ് കമ്യൂണിസ്റ്റ് പച്ചയായി എന്നതിന് പല കഥകളും പറഞ്ഞ് കേൾക്കുന്നുണ്ട്. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിക്കുകയും കമ്യൂണിസ്റ്റ് നേതൃത്വത്തിൽ ലോകത്താദ്യമായി ഒരു ജനാധിപത്യ സർക്കാർ ഉണ്ടാവുകയും ചെയ്ത 1950കളിൽ തന്നെയാണ് ഈ ചെടിയും യാ0ൃശ്ചികമായി വ്യാപകമായി തഴച്ചുവളരാൻ തുടങ്ങിയത്. അതുകൊണ്ട് കമ്യൂണിസ്റ്റ് പച്ച എന്നും ഐമുപ്പച്ച (ഐക്യമുന്നണിപ്പച്ച) എന്നും ഈ ചെടിക്കു് പേർ വിളിച്ചുവന്നു. പിൽക്കാലത്തു് പ്രസക്തി നഷ്ടപ്പെട്ടതോടെ ഐമുപ്പച്ച എന്ന പേരിനു് പ്രചാരം തീരെക്കുറഞ്ഞു എന്നതാണ് കമ്യൂണിസ്റ്റ് പച്ചയ്ക്ക് ആ പേര് വരാൻ കാരണമായി പറയപ്പെടുന്ന ഒരു കഥ. കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചാ ഘട്ടങ്ങളിൽ ഈ പാർട്ടിയിലെ അണികൾക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ മുറിവുണക്കാൻ ഈ ഇലയുടെ നീരാണ് സഹായിച്ചതെന്നാണ് മറ്റൊരു കഥ. ഇതാണ് ഇതിന് ഇത്തരമൊരു പേരു വരാൻ കാരണമായി പറയുന്നത്.

Tags: communist pachha
Share5TweetSendShare

Latest stories from this section

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു; സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

തോറ്റത് എന്തുകൊണ്ട്? കാരണം കണ്ടെത്താൻ 34 ചോദ്യങ്ങളുമായി സിപിഎം; പക്ഷേ ഒന്നിപ്പൊക്കത്ത് പോലും നേതൃത്വത്തിന്റെ വീഴ്ചയെക്കുറിച്ച് ചോദ്യമില്ല!

Discussion about this post

Latest News

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

19-ാമത് റോസ്ഗർ മേള : 51,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

19-ാമത് റോസ്ഗർ മേള : 51,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

രജൗരിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ; തിരച്ചിൽ ദൗത്യവുമായി സൈന്യം

രജൗരിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ; തിരച്ചിൽ ദൗത്യവുമായി സൈന്യം

ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; അപകടത്തിൽ പെട്ടത് ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ

ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; അപകടത്തിൽ പെട്ടത് ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ

ചൈനയിൽ കൽക്കരി ഖനിയിൽ വൻ വാതക സ്ഫോടനം: 82 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ചൈനയിൽ കൽക്കരി ഖനിയിൽ വൻ വാതക സ്ഫോടനം: 82 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

തുളസി ഗബ്ബാർഡ് രാജിവെച്ചു ; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനമൊഴിഞ്ഞത് ഇറാൻ യുദ്ധത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിൽ

തുളസി ഗബ്ബാർഡ് രാജിവെച്ചു ; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനമൊഴിഞ്ഞത് ഇറാൻ യുദ്ധത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies