മുംബൈ: 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതിയെ സഹതടവുകാർ മർദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. 59കാരനായ മുഹമ്മദ് അലി ഖാൻ എന്ന മനോജ് കുമാർ ഗുപ്തയാണ് അക്രമത്തിൽ മരിച്ചത്. കഴിഞ്ഞദിവസം കോലാപ്പൂരിലെ കലംബ സെൻട്രൽ ജയിലിലാണ് സംഭവം.
സ്‌ഫോടന പരമ്പര കേസിൽ ജീവപര്യന്തം തടവ് അനുഭവിച്ച് വരികയായിരുന്നു മുഹമ്മദ് അലി.സംഭവത്തിൽ പ്രതീക്, ദീപക് നേതാജി, സന്ദീപ് ശങ്കർ, ഋതുരാജ് വിനായക്, സൗരഭ് വികാസ് എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തെന്ന് പോലീസ് വ്യക്തമാക്കി.
ജയിലിന്റെ കുളിമുറിയിൽ കുളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ജയിൽ അധികൃതർ പറഞ്ഞു. തർക്കത്തിനിടയിൽ സഹ തടവുകാർ ഇരുമ്പ് കമ്പി ഉപയോഗിച്ച് മുഹമ്മദ് അലിയുടെ തലയിൽ അടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1993 മാർച്ച് 12 ന് നടന്ന സ്‌ഫോടനങ്ങളിൽ 257 പേർ കൊല്ലപ്പെടുകയും 1,400 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ആളുകൾ അറസ്റ്റിലായി. 2006-ൽ, 129 പ്രതികളിൽ 100 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇതിലൊരാളാണ് കൊല്ലപ്പെട്ട മുഹമ്മദ് അലി ഖാൻ
Discussion about this post