ചെന്നൈ: സർക്കാരുദ്യോഗസ്ഥനായ ഭർത്താവ് അഴിമതി കാണിച്ചാൽ, ഭാര്യയും അതിൽ കൂട്ടുപ്രതിയാണെന്ന് വിധിച്ച് മദ്രാസ് ഹൈക്കോടതി. എല്ലാ അഴിമതിയുടെയും തുടക്കം വീടുകളിൽ നിന്നാണെന്നും വീട്ടിലുള്ളവർ അഴിമതിയിൽ പങ്കാളികളായാൽ ഇതിന് അന്ത്യമുണ്ടാകില്ലെന്നും ജസ്റ്റിസ് കെ കെ രാമകൃഷ്ണൻ പറഞ്ഞു. അഴിമതിയിൽ കുളിച്ച് കിടക്കുകയാണ് നമ്മുടെ രാജ്യമെന്നും വീട്ടിലുള്ളവർ തന്നെ അതിന് കൂട്ടുനിന്നാൽ ഇതെവിടെ പോയി നിൽക്കുമെന്നും കോടതി ചോദിച്ചു.
2017 ൽ ശക്തിവേൽ എന്ന പൊലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ രജിസ്റ്റർ ചെയ്ത അഴിമതിക്കേസിലാണ് കോടതിയുടെ വ്യത്യസ്ഥമായ നിരീക്ഷണം വന്നിരിക്കുന്നത് . എകേസിന്റെ വിചാരണയ്ക്കിടെ ശക്തിവേൽ മരിച്ചിരുന്നു . തുടർന്നാണ് ഭാര്യ ദേവനായകിയെ കൂട്ടുപ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചത് . തിരുച്ചിറപ്പള്ളിയിലെ സ്പെഷ്യൽ കോടതി ഇവർക്ക് ഒരു വർഷം തടവുശിക്ഷയും വിധിച്ചിരുന്നു.
എന്നാൽ ഇതിനെതിരെ അപ്പീലുമായി ഇവർ ഹെെക്കോടതിയെ സമീപിക്കുകയും അപ്പീൽ ഹൈക്കോടതി തള്ളുകയുമായിരിന്നു. ഭർത്താവിനെ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കേണ്ടത് ഭാര്യയുടെ ഉത്തരവാദിത്തമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
Discussion about this post