കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍ . ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ രാംകുമാറാണ് അറസ്റ്റിലായത്. 16 കാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ സെല്‍ പ്രവര്‍ത്തകരാണ് താളിക്കാവ് സ്വദേശിയായ ഇയാളെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ രണ്ടാഴ്ച മുന്‍പ് തന്നെ പോക്സോ ആക്ട് പ്രകാരം രാംകുമാറിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവിലായിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് വൈകിയത്. കേസിലെ മറ്റൊരു പ്രതി കരിങ്കല്‍കുഴി സ്വദേശി ആദര്‍ശ് നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.
പറശിനിക്കടവ് പീഡനക്കേസിലും രാം കുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ സഹപാഠിയാണ് പരാതിക്കാരി. ഇതേ തുടര്‍ന്ന് പറശ്ശിനിക്കടവ് കേസ് അന്വേഷിക്കുന്നത് വളപട്ടണം പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിനായി രാം കുമാറിനെ കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന.
Discussion about this post