ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഓപ്പണര്‍ മുരളി വീജയിനും സെഞ്ച്വറി. 201 പന്തില്‍ നിന്നാണ് മുരളി വിജയ് നൂറ് തികച്ചത്. നേരത്തെ ഓപ്പണ്‍ ശിഖര്‍ ധാവനും സെഞ്ച്വറി നേടിയിരുന്നു.
മഴ തടസ്സപ്പെടുത്തിയ കളി അല്പസമയം മുന്‍പാണ് പുനരാരംഭിച്ചത്. 173 റണ്‍സെടുത്ത ശിഖര്‍ധവാന്റെയും ആറ് റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെയും, 14 റണ്‍സെടുത്ത കൊഹ്ലിയുടെയും വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു
മഴ മൂലം ആദ്യദിവസം 56 ഓവര്‍ മാത്രമാണ് കളി നടന്നത്. രണ്ടാം ദിവസമായ ഇന്നലെ ഒരു പന്ത് പോലും എറിയാനായില്ല.
Discussion about this post