രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പുകള് ആദ്യം പ്രാദേശിക ഭാഷയില്‍ വിളിച്ചു പറയുവാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം . അതിനു ശേഷം മാത്രമേ ഇംഗ്ലീഷ് , ഹിന്ദി എന്നീ ഭാഷകളില്‍ വിളിച്ചു പറയാവൂ എന്നാണു വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന്റെ നിര്‍ദ്ദേശം .
ഇത് സംബന്ധിച്ച നിര്‍ദേശം വിമാനത്താവള നിയന്ത്രണ ഏജന്‍സിയായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എല്ലാ വിമാനത്താവളങ്ങള്‍ക്കും നിര്‍ദ്ദേശം നല്കി .
പൊതുവായ അറിയിപ്പുകള് വിളിച്ചു പറയാത്ത വിമാനത്താവളങ്ങള്ക്ക്ക്ക് ഈ നിര്‍ദ്ദേശം ബാധകമല്ല . ” നിശബ്ദ വിമാനത്താവലങ്ങളായ ” ഇടങ്ങളില്‍ വിമാനം പുറപ്പെടുന്ന സമയവും മറ്റു അനുബന്ധ അറിയിപ്പുകളും പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നത് .
Discussion about this post